Sunday, 30 May 2021

*~നിലക്കും പുഴയുടെ വാക്കുകൾ*~

*~നിലക്കും പുഴയുടെ വാക്കുകൾ*~




 നീരുറവ മങ്ങിയയെൻ  മാറിലിനി ഒരു തുള്ളി നനവുപോൽ ബാക്കിയില്ല.(2)


 നീണ്ടു നിറഞ്ഞൊഴുകിയെൻ   മാറിൽ ബഹുനില കെട്ടിടം ശിരസ്സുയർത്തി. " ആ ബഹുനില കെട്ടിടം ശിരസ്സുയർത്തി"


 ഞാൻ തൊട്ടുരുമി ഒഴുകിയെൻ  പ്രാണനെ ചെന്നായ കൈകൾ അടർത്തിമാറ്റി.


 വാനത്തിനായിനി ആനനം  നോക്കുവാൻ എന്റെ ഈ മാറിടം ബാക്കിയില്ല. "എന്റെ ഈ  മാറിടം ബാക്കിയില്ല"


 പ്രാണനേ കാണുവാൻ എത്തും അമൃതകാരൻ ഇനി എന്തു ചെയ്യുമെന്നറിഞ്ഞുകൂടാ. 



 എന്നിലെ ജീവനായി നീന്തിത്തുടിച്ചവർ മൃത്യുവിനെ ഭയന്ന കലേക്കു പായുന്നു. 



 പള്ള നിറയ്ക്കുവാൻ ഈ വാനിലേപഴോ  പാറിപ്പറന്നവർ  എവിടെയോ മാഞ്ഞു. "പാറിപ്പറന്ന അവർ എവിടെയോ മാഞ്ഞു".


 മധുരമാം നിമിഷങ്ങൾ നൽകി കിടാങ്ങൾക്ക്  മധുരമാം ഓർമ്മകൾ മാത്രമായി മാറി ഞാൻ. 


 എന്റെ ഈ ദാരുണമായൊരി  അന്ത്യത്തിനരാണു   

 കാരണമെന്നു ചൊൽക നീ. 


 ബുദ്ധിമുട്ടേണ്ട നീ കാരണം നീ തൻ മനുഷ്യരേ,."അതിനു കാരണം  നിതൻ  മനുഷ്യരേ..."

  


 എന്റെ ഈ നാശം നിന്റെ ആ കൈകളാൽ നിന്റെ ആ നാശം മാരുടെ കൈകളാൽ. "നിന്റെ ആ നാശം ആരുടെ കൈകൾ ആൽ"

     

             Midhun. M

No comments:

Post a Comment