Monday, 31 May 2021
𝙁𝙍𝙊𝙕𝙀𝙉 𝙇𝙄𝙋𝙎
Sunday, 30 May 2021
*~നിലക്കും പുഴയുടെ വാക്കുകൾ*~
*~നിലക്കും പുഴയുടെ വാക്കുകൾ*~
നീരുറവ മങ്ങിയയെൻ മാറിലിനി ഒരു തുള്ളി നനവുപോൽ ബാക്കിയില്ല.(2)
നീണ്ടു നിറഞ്ഞൊഴുകിയെൻ മാറിൽ ബഹുനില കെട്ടിടം ശിരസ്സുയർത്തി. " ആ ബഹുനില കെട്ടിടം ശിരസ്സുയർത്തി"
ഞാൻ തൊട്ടുരുമി ഒഴുകിയെൻ പ്രാണനെ ചെന്നായ കൈകൾ അടർത്തിമാറ്റി.
വാനത്തിനായിനി ആനനം നോക്കുവാൻ എന്റെ ഈ മാറിടം ബാക്കിയില്ല. "എന്റെ ഈ മാറിടം ബാക്കിയില്ല"
പ്രാണനേ കാണുവാൻ എത്തും അമൃതകാരൻ ഇനി എന്തു ചെയ്യുമെന്നറിഞ്ഞുകൂടാ.
എന്നിലെ ജീവനായി നീന്തിത്തുടിച്ചവർ മൃത്യുവിനെ ഭയന്ന കലേക്കു പായുന്നു.
പള്ള നിറയ്ക്കുവാൻ ഈ വാനിലേപഴോ പാറിപ്പറന്നവർ എവിടെയോ മാഞ്ഞു. "പാറിപ്പറന്ന അവർ എവിടെയോ മാഞ്ഞു".
മധുരമാം നിമിഷങ്ങൾ നൽകി കിടാങ്ങൾക്ക് മധുരമാം ഓർമ്മകൾ മാത്രമായി മാറി ഞാൻ.
എന്റെ ഈ ദാരുണമായൊരി അന്ത്യത്തിനരാണു
കാരണമെന്നു ചൊൽക നീ.
ബുദ്ധിമുട്ടേണ്ട നീ കാരണം നീ തൻ മനുഷ്യരേ,."അതിനു കാരണം നിതൻ മനുഷ്യരേ..."
എന്റെ ഈ നാശം നിന്റെ ആ കൈകളാൽ നിന്റെ ആ നാശം മാരുടെ കൈകളാൽ. "നിന്റെ ആ നാശം ആരുടെ കൈകൾ ആൽ"
Midhun. M
മരവിച്ചു പോയ ചുണ്ടുകൾ
മരവിച്ചു പോയ ചുണ്ടുകൾ
ഈ കാലഘട്ടത്തിൽ നമ്മുടെ ചുണ്ടുകളെകാൾ സംസാരിക്കുന്നത് നമ്മുടെ വിരലുകളാണ്. അരികിൽ നിൽക്കുന്നവരോട് സംസാരിക്കുന്നതിനേകാൾ നമുക്കിപ്പോൾ ഇഷ്ടം കൈയെത്താദൂരത്ത് നിൽക്കുന്നവരോടു സംസാരിക്കാനാണ് . സത്യത്തിൽ നമ്മുടെ ചുണ്ടുകൾ മരവിച്ചു തുടങ്ങിയോ? ഇതിലൂടെ ജീവിതത്തിൽ പഠിക്കേണ്ട പല പാഠങ്ങളും നാം പഠിക്കാതെ പോവുകയാണ്. അകലെ ഇരിക്കുന്നവരുമായി നമ്മുടെ വിരലുകൾ എത്ര മനോഹരമായിയാണ് സംസാരിക്കുന്നത് ആ സമയത്ത് നമ്മുടെ ഒപ്പമുള്ളവരെ നോക്കി ഒന്ന് പുഞ്ചിരിക്കാനാണ് നാം ഇന്നു മറന്നു പോകുന്നത്.
കുറച്ചു കാലങ്ങൾക്കു മുമ്പൊക്കെ കല്യാണവീടുകളിൽ സ്ഥിരം കാണാവുന്ന ഒരു കാഴ്ചയായിരുന്നു ആ വീട് മുഴുവൻ നിറഞ്ഞു ഓടിക്കളിക്കുന്ന കുട്ടികളെയും ,ബന്ധുക്കളെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന അച്ഛനമ്മമാരെയും. ഇപ്പോൾ ആ സ്ഥാനത്ത് വീടിന്റെ ഏതെങ്കിലും മുറികളിലെ,കോണുകളിൽ കണ്ണെടുക്കാതെ സ്മാർട്ട് ഫോണുകളിലേക്ക് നോക്കിയിരിക്കുന്ന കുട്ടികളെയാണ് നമുക്ക് കാണുവാൻ കഴിയുന്നത്.
അതുപോലെതന്നെ വീടുകളിലുള്ള ആശയവിനിമയം കുറഞ്ഞുവരുന്നു. ജീവിതത്തിലെ അഗ്രങ്ങൾ കൂട്ടിമുട്ടിക്കാനായി തിരക്കിൽ ഏർപ്പെട്ടു സഞ്ചരിക്കുന്ന മാതാപിതാക്കൾ കാണാതെ പോകുന്നത് അവരുടെ കുട്ടികൾക്ക് കേൾക്കാൻ ഒരു ചെവിയില്ലാതെയാകുന്നു എന്നതാണ്.
ഇന്ന് ഏറ്റവും കൂടുതൽ ആത്മഹത്യ കണ്ടുവരുന്നത് കുട്ടികൾക്കിടയിലാണ് . അത് എന്തുകൊണ്ട് എന്ന് ചോദിച്ചാൽ അതിന് ഒരേ ഒരു ഉത്തരം മാത്രം! ഒന്നെങ്കിൽ അവർ പറയുന്നത് കേൾക്കാൻ ആരുമില്ലാത്തതാകാം അല്ലെങ്കിൽ അവർക്ക് തുറന്നു പറയാനുള്ള ധൈര്യകുറവാകാം. സ്വന്തം അച്ഛനമ്മമാരമാരോടും തനിക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ തുറന്നു പറയാൻ കഴിഞ്ഞില്ലെങ്കിൽ അത് ആരുടെ തെറ്റ് കൊണ്ടാണ്? കേൾക്കാനും പറയുവാനും ആളില്ലാതെ ആകുമ്പോഴാണ് പലപ്പോഴും കുട്ടികൾ ഇന്റർനെറ്റ് എന്ന മാധ്യമത്തിൽ പതിയിരിക്കുന്ന കറുത്ത കൈകളിൽ അകപ്പെട്ടു പോകുന്നത്.
Thank you
. .........MD...... ... ..